Times Kerala

‘ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ ഡിസംബറിൽ തുറക്കും

 
‘ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ ഡിസംബറിൽ തുറക്കും

2024 ഡിസംബർ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ ഉപയോഗിക്കാൻ കഴിയുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡിഎംകെ അംഗം ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിതിൻ ഗഡ്കരി.

ഒരുപാട് പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ഗഡ്കരി സഭയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ സഭയ്ക്ക് ഞാൻ ആത്മവിശ്വാസം നൽകുകയാണ്. ഡിസംബർ മാസം മുതൽക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയിൽ കൂട്ടിച്ചേർത്തു.
 

Related Topics

Share this story