Times Kerala

കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി യുവാവിന്റെ ക്രൂരത 

 
rape
കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറിയ യുവാവ് പിടിയിൽ. യുവാവ് വിവാഹിതനെന്നറിഞ്ഞപ്പോൾ യുവതി  ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. സംഭവത്തിൽ നികുഞ്ച് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്. 
ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് പ്രതി യുവതിയുമായി പ്രണയത്തിലായത്. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് പട്ടേലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിക്കുകയുമായിരുന്നു. ഈ തീരുമാനത്തിൽ രോഷാകുലനായ യുവാവ് കാമുകിയെ കേബിൾ കൊണ്ട് അടിച്ച് പരുക്കേല്പിച്ചു. ശേഷം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാൾ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പങ്കുവെക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. യുവതി നൽകിയ  പരാതിയുടെ അടിസ്ഥാനത്തിൽ  പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

Related Topics

Share this story