പിറന്നാൾ ആഘോഷം അതിരുകടന്നു, കാറിന് മുകളിൽ കയറി നിന്ന് അഭ്യാസ പ്രകടനം; ഡൽഹിയിൽ യൂട്യൂബർ അറസ്റ്റിൽ

പിറന്നാൾ ആഘോഷം അതിരുകടന്നു, കാറിന് മുകളിൽ കയറി നിന്ന് അഭ്യാസ പ്രകടനം; ഡൽഹിയിൽ യൂട്യൂബർ അറസ്റ്റിൽ

ന്യൂഡൽഹി:  ഡൽഹിയിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി കാറിന്റെ മുകളിൽ കയറിനിന്ന് അഭ്യാസപ്രകടനം നടത്തിയ യൂട്യൂബർ അറസ്റ്റിൽ.  പ്രിൻസ് ദീക്ഷിത് എന്ന യൂട്യൂബറെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം നവംബർ 16നാണ് സംഭവം നടന്നത്. പ്രിൻസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായി സുഹൃത്തുക്കൾക്കൊപ്പം അപകടകരമാം വിധത്തിൽ കാറിന് മുകളിൽ നിന്ന് യാത്ര ചെയ്‌തുവെന്നാണ് കേസ്. സംഭവത്തിന്റെ വിഡിയോ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. പൻദാവ് ന​ഗറിന് സീപം എൻഎച്ച് 24 റോഡിൽ വെച്ചാണ് വിഡിയോ എടുത്തിരിക്കുന്നത്. പിറന്നാൾ ആഘോഷിക്കുന്നതിനായി ഷേഖർപൂരിലേക്ക് പോകുന്നതിനിടെയാണ് വിഡിയോ എടുത്തതെന്ന് പ്രിൻസ് പറഞ്ഞതായി പൊലീസ് അറിയിച്ചു കേസിൽ പ്രിൻസ് ദീക്ഷിത്തിനെ മാത്രമാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്‌തത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഇവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.


 

Share this story