Times Kerala

പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രിയോട് പറഞ്ഞ് നരേന്ദ്രമോദി 

 
ട്രൂഡോ-മോദി
ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാ​മ​തും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ സാഹചര്യത്തിൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ന​രേ​ന്ദ്രമോ​ദി​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യാ​ണ്. ക​നേ​ഡിയ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യും മൂ​ന്നാം വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കുകയുണ്ടായി. ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ള്‍ വ​ഷ​ളാ​യി തു​ട​രുകയാണ്. ഈ അവസരത്തിലാണ് മോദിയെ ട്രൂഡോ അഭിനന്ദിക്കുന്നത്. ട്രൂ​ഡോ​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ സ​ന്ദേ​ശ​ത്തി​ന് മോദിയുടെ മറുപടി ഇന്ത്യ കാനഡയുമായി പ​ര​സ്പ​ര ധാ​ര​ണ​യു​ടെ​യും ബ​ഹു​മാ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്. 

Related Topics

Share this story