യുപിയിൽ നദിയിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരെ കാണാതായി
May 20, 2023, 07:07 IST

ലക്നോ: ഉത്തര്‍പ്രദേശില്‍ സരയൂ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ടു കൗമാരക്കാരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മോഹിത്(18), ധീരജ്(19)എന്നിവരെയാണ് കാണാതായത്. ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരെയും നദിയില്‍ കുളിക്കാനിറങ്ങിയത്. നദിയിലിറങ്ങിയതിന് പിന്നാലെ ഇരുവരെയും കാണാതാകുകയായിരുന്നു. മേഖലയില്‍ തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.