അധ്യാപക നിയമന അഴിമതി: അഭിഷേക് ബാനർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി
May 26, 2023, 20:42 IST

ന്യൂഡൽഹി: അധ്യാപക നിയമന അഴിമതിക്കേസിൽ തൃണമൂൽ കോണ്ഗ്രസ് എംപി അഭിഷേക് ബാനർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് അനുമതി നൽകിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.
ഹൈക്കോടതി വിധിക്കെതിരേ ബാനർജി നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റീസ് ജെ.കെ മഹേശ്വരി, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കേസിൽ കഴിഞ്ഞ ദിവസം അഭിഷേക് ബാനർജിയെ സിബിഐ എട്ടു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോടതി അവധിക്ക് ശേഷം ജൂലൈ പത്തിന് ഹർജിയിൽ വാദം കേൾക്കാമെന്നും വ്യക്തമാക്കി.
