ഭിന്നശേഷിക്കാരായ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരായ മൂന്ന് ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ശിവകാശിയിലെ സി.എസ്.ഐ സ്‌കൂൾ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് സ്‌കൂളിലെ അദ്ധ്യാപകനാണ് പിടിയിലായത്. പട്ടികജാതി-വർഗ വിഭാഗക്കാർക്കെതിരേയുള്ള അതിക്രമങ്ങൾ തടയൽ, ഭിന്നശേഷി നിയമം തുടങ്ങിയവ കുറ്റങ്ങൾ ചുമത്തിയാണ് അദ്ധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം നടന്നത്. അഞ്ച്, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികളെകൊണ്ടാണ് ശുചിമുറി വൃത്തിയാക്കിച്ചത്. ഇതിന്റെ വീഡിയോ അദ്ധ്യാപകൻ തന്നെ ചിത്രീകരിക്കുകയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പ്രചരിച്ചതോടെയാണ് അദ്ധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സ്‌കൂളിനെ മോശമായി ചിത്രീകരിക്കാനാണ് അദ്ധ്യാപകൻ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം.