Times Kerala

ക​ങ്ക​ണ​യു​ടെ മു​ഖ​ത്ത​ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ടി​ഡി​പി​കെ

 
ക​ങ്ക​ണ​യു​ടെ മു​ഖ​ത്ത​ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ടി​ഡി​പി​കെ

ചെ​ന്നൈ: ന​ടി​യും നിയുക്ത ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ കരണത്തടിച്ച സി​ഐ​എ​സ്എ​ഫ് കോ​ണ്‍​സ്റ്റ​ബി​ളി​ന് ത​മി​ഴ് സം​ഘ​ട​ന പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ദ്രാ​വി​ഡ സം​ഘ​ട​ന​യാ​യ ടി​ഡി​പി​കെ​യാ​ണ് പാരിതോഷിക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

സ​മ്മാ​ന​മാ​യി പെ​രി​യാ​റി​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച സ്വ​ര്‍​ണ മോ​തി​രം ന​ല്‍​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. കു​ല്‍​വീ​ന്ദ​ര്‍ കൗ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് സ്വ​ര്‍​ണ മോ​തി​രം അ​യ​ച്ചു ന​ല്‍​കു​മെ​ന്ന് സം​ഘ​ട​ന പ്രഖ്യാപിച്ചു.

സ​മ്മാ​ന​മാ​യി പെ​രി​യാ​റി​ന്‍റെ ​ പു​സ്ത​ക​ങ്ങ​ളും അ​യ​ച്ചു​ന​ല്‍​കും. സ്വ​ര്‍​ണം കൊ​റി​യ​ര്‍ ആ​യി അ​യ​ക്കു​ന്ന​തി​ല്‍ ത​ട​സ​മു​ണ്ടെ​ങ്കി​ല്‍ ടി​ഡി​പി​കെ പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൈ​യി​ല്‍ വി​മാ​ന​ത്തി​ല്‍ കൊ​ടു​ത്ത​യ​ക്കു​മെ​ന്നും ടി​ഡി​പി​കെ വ്യ​ക്ത​മാ​ക്കി.

Related Topics

Share this story