കങ്കണയുടെ മുഖത്തടിച്ച ഉദ്യോഗസ്ഥയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ടിഡിപികെ
Jun 9, 2024, 08:15 IST
![കങ്കണയുടെ മുഖത്തടിച്ച ഉദ്യോഗസ്ഥയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ടിഡിപികെ](https://timeskerala.com/static/c1e/client/91214/uploaded/3220d6764c156f5482c3ad0b826c4b93.jpg)
ചെന്നൈ: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് തമിഴ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചു. ദ്രാവിഡ സംഘടനയായ ടിഡിപികെയാണ് പ്രഖ്യാപനം നടത്തിയത്.
പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണ മോതിരവും പെരിയാറിന്റെ പുസ്തകങ്ങളും സമ്മാനമായി നല്‍കുമെന്നാണ് പ്രഖ്യാപനം. കുല്‍വീന്ദര്‍ കൗറിന്റെ വീട്ടിലേക്ക് സ്വര്‍ണ മോതിരം അയച്ചു നല്‍കുമെന്ന് സംഘടന അറിയിച്ചു. സ്വര്‍ണം കൊറിയര്‍ ആയി അയക്കുന്നതില്‍ തടസമുണ്ടെങ്കില്‍ ടിഡിപികെ പ്രവര്‍ത്തകന്റെ കൈയില്‍ വിമാനത്തില്‍ കൊടുത്തയക്കുമെന്നും ടിഡിപികെ വ്യക്തമാക്കി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)