Times Kerala

 തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ; ശ്രദ്ധേയ വിജയം നേടി വിജയ് ഫാന്‍സ് അസോസിയേഷന്‍

 
vijay
 ചെന്നൈ: തമിഴ്നാട് തദ്ദേശ തെര‌ഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം നേടി  വിജയ് ഫാന്‍സ് അസോസിയേഷൻ . ഒക്ടോബര്‍ 12ന് പ്രഖ്യാപിക്കപ്പെട്ട തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഒന്‍പത് ജില്ലകളിലായി 59 ഇടത്ത് ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിജയിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ .തമിഴ്നാട്ടിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 27003 പദവികളിലേക്കാണ്   ഒക്ടോബര്‍ 6നും 9നും തെരഞ്ഞെടുപ്പ് നടന്നത്. തിരുപ്പത്തൂര്‍, തെങ്കാശി, തിരുന്നേല്‍വേലി ,കാഞ്ചിപുരം, ചെങ്കല്‍‍പ്പേട്ട്, കല്ലകുറിച്ചി, വില്ലുപുരം, റാണിപ്പേട്ട്, എന്നിവിടങ്ങളില്‍ എല്ലാം വിജയ് ഫാന്‍സ് വിജയിച്ചിട്ടുണ്ട്.

Related Topics

Share this story