തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിക്ക് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് എണ്ണിയത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ സംസ്ഥാനത്ത് അപ്രതീക്ഷിത മുന്നേറ്റമാണ് നടൻ വിജയിന്റെ തമിഴക വെട്രി കഴകം കാഴ്ചവെക്കുന്നത്. (Tamil Nadu Election Results)
| രാഷ്ട്രീയ പാർട്ടി | മുന്നിട്ടുനിൽക്കുന്ന സീറ്റുകൾ |
| തമിഴക വെട്രി കഴകം (TVK) | 86 |
| ദ്രാവിഡ മുന്നേറ്റ കഴകം (DMK) | 53 |
| ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) | 63 |
| നാം തമിഴർ കക്ഷി (NTK) | 0 |
ഏപ്രിൽ 23-ന് നടന്ന ഒറ്റഘട്ട തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെയെയും പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയെയും പിന്നിലാക്കിയാണ് ടിവികെയുടെ കുതിപ്പ്. വോട്ടെണ്ണൽ പുരോഗമിക്കുന്നതേയുള്ളൂ എന്നതിനാൽ ഈ നിലകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.
Summary: In a major political shift, early trends from the 2026 Tamil Nadu Assembly elections show actor Vijay’s TVK leading in 62 seats, ahead of major Dravidian parties like DMK and AIADMK. The state, which went to polls on April 23, is witnessing a high-stakes counting day.

