പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ ദേവസ്വം സെക്രട്ടറി സമർപ്പിച്ച പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്നാണ് ആഭ്യന്തര അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
നെയ്യ് വിതരണ കരാറുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിജിലൻസ് സംഘം പരിശോധിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, ശബരിമലയിലെ നെയ്യ് വിതരണത്തിൽ മിൽമയ്ക്ക് യാതൊരുവിധ വീഴ്ചയും പറ്റിയിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അവകാശപ്പെട്ടു. മിൽമയുടെ ഉൽപ്പന്നങ്ങളിൽ കൃത്രിമത്വം നടന്നിട്ടില്ലെന്നും, സ്റ്റേറ്റ് ലാബിൽ പരിശോധിച്ച് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കിയാണ് നെയ്യ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary: Devaswom Minister K. Muraleedharan ordered a Devaswom Vigilance probe into the alleged irregularities in the Sabarimala ghee supply chain, following a report from the Devaswom Secretary. The Chief Vigilance and Security Officer has been tasked with completing the investigation within a week, while Milma Chairman K.S. Mani maintained that Milma ensured strict quality control.


