തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ക്രൂരമായ കൊലപാതകം. ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുപ്പത്തിയാറുകാരിയെ ഭർത്താവ് ആശുപത്രി വാർഡിൽ കയറി കുത്തിക്കൊന്നു. തിരുച്ചിറപ്പള്ളി ധീരൻ നഗർ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സന്തോഷ് കുമാർ എന്ന മൂർത്തിയെ (40) പോലീസ് അറസ്റ്റ് ചെയ്തു.(Tiruchirappalli Murder Case, Man stabs hospitalised wife to death inside hospital)
നഗരത്തിലെ ബിരിയാണി കടയിൽ ജോലി ചെയ്യുന്ന സന്തോഷിന് കവിത ദിവസവും ഉച്ചഭക്ഷണം എത്തിച്ചു നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച കവിത ഭക്ഷണം എത്തിക്കാതിരുന്നതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിയ സന്തോഷ് കവിതയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞു. പിന്നീട് അമ്മയെത്തിയാണ് രക്തത്തിൽ കുളിച്ചുകിടന്ന കവിതയെ ഉറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ കവിതയെ കാണാനെന്ന വ്യാജേന സന്തോഷ് വീണ്ടും ആശുപത്രിയിലെത്തി. “നീ ഇതുവരെ ചത്തില്ലേ” എന്ന് ചോദിച്ച് ഒളിപ്പിച്ചു വെച്ചിരുന്ന കത്തി പുറത്തെടുത്ത് ഇയാൾ ഭാര്യയുടെ വയറ്റിൽ ആവർത്തിച്ച് കുത്തുകയായിരുന്നു. കവിത സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു. ഉടൻ തന്നെ ആശുപത്രി അധികൃതർ ഉറയൂർ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
Story Summary
A 36-year-old woman undergoing treatment at a private hospital in Tiruchirappalli was stabbed to death by her husband inside the hospital ward. The accused, angry over her failing to bring him lunch, had initially stabbed her at their home, and later tracked her down to the hospital to finish the crime.


