Times Kerala

മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഞാ​യ​റാ​ഴ്ച: വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ടി​ ഡി ​പി​യും ജെ​ ഡി-​യു​വും

 
മോദി
ന്യൂ​ഡ​ൽ​ഹി: ഞാ​യ​റാ​ഴ്ച മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കാ​നി​രിക്കുന്ന സാഹചര്യത്തിൽ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ ഊർജ്ജിതമാവുകയാണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത്. മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്നു ന​ട​ക്കു​ന്ന സു​പ്ര​ധാ​ന​യോ​ഗ​ത്തി​ൽ അ​ന്തി​മ​ തീ​രു​മാ​ന​മാ​യേ​ക്കും. സൂചനകൾ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ചു ധാ​ര​ണ​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്. ഇ​ന്നോ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ എ​ൻ​ ഡി​ എ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ടു​മെ​ന്നാണ് ബി​ ജെ ​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചിട്ടുള്ളത്. സ്പീ​ക്ക​ർ സ്ഥാ​നം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Related Topics

Share this story