ഗ്യാന്‍വാപി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Fri, 19 May 2023

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിലെ കാര്‍ബണ്‍ പരിശോധനയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗ്യാന്‍വാപിയിലെ കാര്‍ബണ്‍ പരിശോധനക്കെതിരേ മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്. ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെ ശാസ്ത്രീയ സര്‍വേ നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരത്തുള്ള ജലധാര ശിവലിംഗമാണെന്ന് അവകാശവാദമുയര്‍ന്നിരുന്നു. ഇതിനാലാണ് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ചിലർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച പരിശോധന ആരംഭിക്കാനിരിക്കെയാണ് വാദം.