Times Kerala

കടമെടുപ്പ് പരിധി ഉയര്‍ത്തല്‍ ഹർജിയില്‍ കേരളത്തിനെതിരെ സുപ്രീംകോടതി

 
suprime court
കടമെടുപ്പ് പരിധി ഉയര്‍ത്തല്‍ ഹർജിയില്‍ കേരളത്തിനെതിരെ സുപ്രീംകോടതി. കേരളത്തിന് അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താന്‍ ഇല്ലെന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നു. ഇക്കാര്യങ്ങള്‍, കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് പറയുന്നത്.

കേരളം പറയുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും സംസ്ഥാനത്തെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന് 10,722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയി. ഉത്തരവിൽ, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ ധനകാര്യ ചട്ടങ്ങള്‍ ലംഘിച്ച സംസ്ഥാനങ്ങള്‍ കൂടുതല്‍ വായ്പ എടുക്കുന്നതിന് ഇടയാക്കുമെന്നും ഉണ്ട്.

Related Topics

Share this story