Times Kerala

രാ​ഹു​ലി​നു വേ​ണ്ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​തെ സു​പ്രീം​കോ​ട​തി

 
രാ​ഹു​ലി​നു വേ​ണ്ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​തെ സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ൽ​ഹി: ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​മ​നു​സ​രി​ച്ചു ക്രി​മി​ന​ൽ കേ​സി​ൽ ര​ണ്ടു വ​ർ​ഷം ത​ട​വു​ശി​ക്ഷ ല​ഭി​ച്ചാ​ൽ അ​യോ​ഗ്യ​ത ക​ൽ​പ്പി​ക്കു​ന്ന വ​കു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. ഹർജിയിൽ  ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യതോടെ പിൻവലിച്ചു. 

ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ആ​ഭ മു​ര​ളീ​ധ​ര​നാണ് ഹ​ർ​ജി നൽകിയത്.​  ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ഒ​രു എം​പി​യെ ഈ ​വ​കു​പ്പ് പ്ര​കാ​രം അ​യോ​ഗ്യ​നാ​ക്കി​യെ​ന്ന​താ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യു​ടെ വാ​ദം. 

നി​യ​മ​മ​നു​സ​രി​ച്ച് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി ത​ന്നെ​യാ​ണു ഇ​തി​നെ​തി​രേ സ​മീ​പി​ക്കേ​ണ്ട​തെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ​ഗാ​ന്ധി എം​പി​യാ​യി​രു​ന്ന വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​ണു പ​രാ​തി​ക്കാ​രി​യാ​യ ആ​ഭ. 
 

Related Topics

Share this story