വിദ്യാർഥികൾ സാക്ഷി; സ്കൂളിൽ അധ്യാപികമാരുടെ കൂട്ടത്തല്ല്

സ്കൂള്‍ മുറിയിലെ ജനാല അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തിന് പിന്നാലെ കാന്തികുമാരി ക്ലാസ് മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി. പുറകെ വന്ന അനിത കുമാരി ഇവരെ ചെരിപ്പുകൊണ്ട് അടിക്കുകയായിരുന്നു. തൊട്ടുപുറകെയെത്തിയ മറ്റൊരു അധ്യാപികയും സംഘടനത്തില്‍ പങ്കുചേര്‍ന്നതോടെ സംഭവം കൂട്ടത്തല്ലായി മാറി.
കാന്തി കുമാരിയെ ഇവര്‍ നിലത്ത് മറിച്ചിട്ട് ചെരിപ്പിന് അടിക്കുകയും ശരീരത്തില്‍ ഇടിക്കുകയും ചെയ്തു. ഈ സമയം സംഭവം കണ്ട് വിദ്യാര്‍ഥികള്‍ സമീപമുണ്ടായിരുന്നു.
ഈ അധ്യാപികമാരും പ്രധാനാധ്യാപികയും തമ്മില്‍ വഴക്ക് നിലനിന്നിരുന്നതായി ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ നരേഷ് പറഞ്ഞു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.