ഡൽഹിയിൽ തെരുവ് നായകളെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവിനെതിരെ കേസ്
Sep 17, 2023, 22:25 IST

ന്യൂഡൽഹി: തെരുവ്നായ്ക്കളെ ലൈംഗികമായി ഉപദ്രവിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് രജൗരി പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.