ഇന്ത്യൻ നാവികരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു: വി.മുരളീധരൻ
Sat, 18 Mar 2023

ന്യൂഡൽഹി: നൈജീരിയയിൽ തടങ്കലിലുള്ള ഇന്ത്യൻ നാവികരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷനായും നാവികരുടെ ഷിപ്പിംഗ് കമ്പനിയുടെ അഭിഭാഷകരായും സർക്കാർ ചർച്ചകൾ നടത്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ നൈജീരിയൻ ഭരണകൂടവുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും നാവികരുടെ മോചനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു. 2022 ഓഗസ്റ്റ് 12നാണ് ഇക്വട്ടോറിയൽ ഗിനിയയുടെ നാവികസേന നാവികരെ കസ്റ്റഡിയിലെടുത്തത്. നവംബർ 12ന് കപ്പലും ജീവനക്കാരും നൈജീരിയക്ക് ഇക്വട്ടോറിയൽ ഗിനിയ കൈമാറുകയായിരുന്നു. നിലവിൽ നൈജീരിയയിലെ കോടതിയുടെ പരിഗണനയിലാണ് വിഷയം.