Times Kerala

സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം; നിര്‍ണായക വിവരങ്ങളടങ്ങിയ ഫോണ്‍ നഷ്ടമായി 

 
യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിന്തുണയുമായി  സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ മോഷണം നടന്നു. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമുള്ള 1.6 ലക്ഷം രൂപ വിലയുള്ള  മൊബൈല്‍ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉടന്‍ പരാതി കൊടുത്തു.

ബാങ്ക് അക്കൗണ്ട് അടക്കം ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണാണ് വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തിയിലെ വീട്ടില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയിന്‍റിംഗ് ജോലികള്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. വീട്ടില്‍ പെയിന്‍റിംഗ് ജോലിക്കു വന്നവരുള്‍പ്പെടെയുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
 

Related Topics

Share this story