ശബ്ദരേഖ വിവാദം; ഡിഎംകെ മന്ത്രിസഭയിലെ ധനമന്ത്രി സ്ഥാനത്തു നിന്ന് പളനിവേല്‍ ത്യാഗരാജനെ മാറ്റി
May 11, 2023, 17:33 IST

ചെന്നൈ: തമിഴ്നാട് ധനമന്ത്രി സ്ഥാനത്തു നിന്ന് പളനിവേല്‍ ത്യാഗരാജനെ മാറ്റി. വ്യവസായ വകുപ്പ് മന്ത്രിയായ തങ്കം തേനരസാണ് പുതിയ ധനമന്ത്രി. ത്യാഗരാജന് ഐടി മന്ത്രിസ്ഥാനമാണ് പകരം നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മന്ത്രി ഉദനിധി സ്റ്റാലിനുമെതിരായ ത്യാഗരാജന്റെ ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
മുഖ്യമന്ത്രിയും കുടുംബവും ധനസമാഹരണം നടത്തുന്നുവെന്നും ഒരേ സമയം പാര്‍ട്ടിയിലും ഭരണത്തിലും അധികാരസ്ഥാനങ്ങള്‍ വഹിക്കുന്നെന്നുമായിരുന്നു ശബ്ദരേഖയിലെ വിമര്‍ശനം.
എന്നാല്‍ ബിജെപി പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ത്യാഗരാജന്റെ വാദം. ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ സ്റ്റാലിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.