Times Kerala

സൗമ്യ വിശ്വനാഥൻ വധക്കേസ്; നാലു പ്രതികൾക്ക് ജാമ്യം

 
 മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം; 5 പ്രതികളും കുറ്റക്കാർ

ഡൽഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുഴുവൻ പ്രതികള്‍ക്കും ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് നാല് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. പ്രതികള്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കുന്നതായും കോടതി വ്യക്തമാക്കി.

ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് സിംഗ് മാലിക്, അജയ് കുമാര്‍ എന്നിവരാണ് ഡൽഹി ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീലിന് മറുപടി നല്‍കാന്‍ ജനുവരി 23ന് ഹൈക്കോടതി ഡല്‍ഹി പൊലീസിനോട്. 4 വര്‍ഷമായി പ്രതികള്‍ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നൽകിയത്. 2023 നവംബർ 26ന് ഡൽഹിയിലെ പ്രത്യേക കോടതിയാണ് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 

Related Topics

Share this story