സോണിയാ ഗാന്ധിയുടെ കർണാടക പരമാധികാര പരാമർശം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
Tue, 9 May 2023

സോണിയാ ഗാന്ധിയുടെ കർണാടകയുടെ പരമാധികാര പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.ജെ.പി നൽകയ പാരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിരിക്കുന്നത്.
കർണാടകയുടെ സൽപ്പേരിനോ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയർത്താൻ ആരെയും കോൺഗ്രസ് അനുവദിക്കില്ല എന്നായിരുന്നു സോണിയാഗാന്ധിയുടെ പരാമർശം. രാജ്യത്തിന്റെ അഖണ്ഡത സങ്കൽപ്പത്തെ വെല്ലുവിളിയ്ക്കുന്നതാണ് സോണിയാഗാന്ധിയുടെ പരാമർശമെന്നാണ് ബി.ജെ.പി പരാതി പറയുന്നത്.