തിരുവനന്തപുരം: വൈകീട്ടത്തെ പീക്ക് അവറുകളിൽ പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞാൽ സംസ്ഥാനത്ത് ഇന്ന് വൈകീട്ട് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. ഉപഭോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ 500 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വരുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ.(KSEB Issues Power Restriction Warning For Evening Peak Hours)
ആവശ്യമായ വൈദ്യുതി യഥാസമയം ലഭിച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ബോർഡ് അറിയിച്ചിട്ടുള്ളത്. പീക്ക് സമയങ്ങളിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തെ ഭാവിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ദീർഘകാല പദ്ധതികൾക്കും തുടക്കമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി 2028 ഏപ്രിൽ മുതൽ 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി.
Story Summary
KSEB has warned of potential power restrictions across Kerala this evening if external power supply falls short during peak hours, with demand expected to rise by up to 500 MW. Meanwhile, the Kerala State Electricity Regulatory Commission has approved KSEB’s proposal to procure 200 MW of solar power starting from April 2028.


