തിരുവനന്തപുരം: ബാറുടമകളിൽ നിന്നും മദ്യവും പാരിതോഷികങ്ങളും കൈപ്പറ്റുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ശക്തമായ മുന്നറിയിപ്പുമായി എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ഉദ്യോഗസ്ഥർ പെട്ടി കണക്കിന് മദ്യം ബാറുടമകളിൽ നിന്ന് സൗജന്യമായി ആവശ്യപ്പെടുന്നതായി ഗുരുതര പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം തെറ്റായ പ്രവണതകൾ സർക്കാർ യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമായി താക്കീത് നൽകി.(Kerala Excise Minister Warns Officials Against Taking Bribes From Bar Owners)
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ ഇടപെടലുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും കൈയ്യിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വെളുപ്പിന് 5 മണിക്ക് പോലും ചിലയിടങ്ങളിൽ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണ് ഉദ്യോഗസ്ഥർ കാണാത്തതെന്ന് മന്ത്രി ചോദിച്ചു. ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ ഈ പരസ്യ വിമർശനം.
Story Summary
Kerala Excise Minister issued a strong warning to excise officials against accepting free alcohol and gifts from bar owners. Highlighting reports of illegal early-morning bar operations and corrupt practices, the Minister stated that the government holds secret reports on high-ranking officers and will strictly not tolerate such misconduct.


