ഐഎസ്ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ

arrest


ഭോപ്പാൽ: പാക് ഏജന്‍റുമായി ബന്ധം സ്ഥാപിച്ച് ഐഎസ്ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ.  അറസ്റ്റിലായത് അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ്. 
ഇയാൾ ഭോപ്പാലിൽ സൈന്യത്തിലെ എൻജിനീയറിംഗ് റെജിമെന്‍റിൽ ഹവൽദാറായി ജോലിചെയ്യുകയായിരുന്നു.  തുടർന്ന് ലീവിന് നാട്ടിലെത്തിയപ്പോളാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹരിയാന പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഫോട്ടോകൾ ഉൾപ്പടെയുള്ള രഹസ്യ വിവരങ്ങൾ തനിക്ക് ബന്ധമുള്ള പാക് ഏജന്‍റുമായി കൈമാറിയിട്ടുണ്ടെന്ന് രോഹിത് കുമാർ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് ഇയാളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഹാമിദ് അക്തർ പറഞ്ഞു.

Share this story