ബിഹാറിലെ ചേരിയില്‍ തീപിടുത്തം: ഒരു കുടുംബത്തിലെ നാല് പെണ്‍കുട്ടികള്‍ വെന്തുമരിച്ചു
May 2, 2023, 15:59 IST

പാട്‌ന: ബിഹാറിലെ രാംദയാലു റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചേരിയില്‍ വൻ തീപിടുത്തം. അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തു മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരെല്ലാം ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.മൂന്നിനും 12 നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളും നരേഷ് റാം എന്നയാളുടെ മക്കളാണ്. തിങ്കളാഴ്ച രാത്രി 10.30 ഓടെ ജുഗ്ഗിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.