Times Kerala

 ബന്ധുവിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ സിസോദിയക്ക് മൂന്നു ദിവസത്തെ ജാമ്യം

 
 ബന്ധുവിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ സിസോദിയക്ക് മൂന്നു ദിവസത്തെ ജാമ്യം
 ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയക്ക് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി കോടതി. ലഖ്നോയിൽ നടക്കുന്ന അനന്തരവളുടെ വിവാഹത്തിൽ പ​​ങ്കെടുക്കുന്നതിനായാണ് ജാമ്യം. ഫെബ്രുവരി 13മുതൽ 15 വരെ മൂന്നുദിവസത്തെ ജാമ്യമാണ് സിസോദിയക്ക് പ്രത്യേക ജഡ്ജി എം.കെ. നാഗ്പാൽ അനുവദിച്ചിരിക്കുന്നത്.  

Related Topics

Share this story