HomeNationalഅംബാനി മുതൽ ഐശ്വര്യ റായ് വരെ ദർശനം നടത്തുന്ന ക്ഷേത്രം, ഇന്ത്യയിലെ...

അംബാനി മുതൽ ഐശ്വര്യ റായ് വരെ ദർശനം നടത്തുന്ന ക്ഷേത്രം, ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്ന്; അറിയാം ശ്രീ സിദ്ധിവിനായക ക്ഷേത്രത്തെ കുറിച്ച് | Shree Siddhivinayak Temple

ഗണങ്ങളുടെ അധിപനാണ് ഗണപതി. ഇന്ത്യയിലെ ഗണപതിയുടെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രം (Shree Siddhivinayak Temple). മുംബൈയിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രമാണ് സിദ്ധിവിനായക. മനസ്സുരുകി പ്രാർത്ഥിച്ചാൽ ഭക്തരുടെ പ്രാർത്ഥന ഭഗവാൻ നിറവേറ്റുമത്രെ.

ഭക്തർക്ക് സർവ്വസിദ്ധി പ്രദാനം ചെയ്യുന്ന സിദ്ധിവിനായകനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ ചെറിയൊരു മണ്ഡപത്തിലാണ് സിദ്ധിവിനായകന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. മണ്ഡപത്തിന്റെ പ്രധാന വാതിലിൽ അഷ്ടവിനായക ചിത്രങ്ങൾ ആലേപനം ചെയ്തിരിക്കുന്നു. ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേതേകതയാണ് ശ്രീ കോവിലിന്റെ മേൽക്കൂരയുടെ ഉൾഭാഗം, ഇത് നിർമിച്ചിരിക്കുന്നത് സ്വർണത്തിലാണ്. ഒറ്റക്കല്ലിൽ തീർത്ത ഗണപതി വിഗ്രഹത്തിന് 2.5 അടി ഉയരവും രണ്ടടി നീളവുമാണ്. സിദ്ധിവിനായകന്റെ വിഗ്രഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത തുമ്പിക്കൈയാണ്. വിനായക വിഗ്രത്തിന്റെ തുമ്പിക്കൈ വലതുവശത്തേക്കാണ് വളഞ്ഞിരിക്കുന്നത്. ചതുർഭുജനായ മഹാഗണപതിയുടെ മുകളിലെ വലതുകൈയിൽ താമരയും ഇടതുകൈയിൽ മഴുവും ഉണ്ട്. നെറ്റിയിൽ മഹാദേവന്റെ ത്രിക്കണ്ണിനെ ഓർമ്മിപ്പിക്കുന്ന വിധം മറ്റൊരു കണ്ണ്. ഭാര്യമാരായ സിദ്ധിയെയും ബുദ്ധിയെയും ഗണപതിയുടെ ഇരുവശത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ചലച്ചിത്ര താരങ്ങൾ മുതൽ രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സ്ഥിര സന്ദർശനമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രതേകത. മുകേഷ് അംബാനി, ഐശ്വര്യ റായ്, വിക്കി കൗശാൽ എന്നിങ്ങനെ ക്ഷേത്രത്തിലെത്തുന്ന പ്രമുഖരായ ഭക്തർ നിരവധിയാണ്. അങ്ങനെ ജീവിതത്തിലെ പുതിയ തുടക്കങ്ങളിൽ വിനായകനെ കണ്ട് അനുഗ്രഹം തേടാനെത്തുന്നവർ നിരവധിയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇഷ്ട്ട ദേവന്റെ ദർശനത്തിനായി ഇവിടെക്ക് എത്തുന്ന ഭക്തരും ഏറെയാണ്.

ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ചൊവ്വാഴ്ചയാണ്. 1801 നവംബർ 19 നാണ് ക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നത്. ക്ഷേത്രം പണിതീർക്കുന്ന വേളയിൽ വളരെ ചെറുതായിരുന്നു, പിന്നീട് ക്ഷേത്രം വിപുലീകരിക്കുയും മുംബൈയിലെ തന്നെ വളരെ സമ്പന്നമായ ക്ഷേത്രമായി മാറുകയും ചെയ്തു.

Summary: Shree Siddhivinayak Temple in Mumbai is one of India’s most prominent and affluent pilgrimage sites, famous for its unique right-trunked Ganesha idol and gold-plated sanctum roof. The temple holds immense spiritual significance and is frequently visited by celebrities, industrialists, and international pilgrims seeking blessings for new beginnings, especially on Tuesdays. Originally a small structure built in 1801, it has evolved into a landmark cultural and economic center in Mumbai.

WhatsApp Channel Banner

Latest updates

സ്പെയിൻ ലോകചാമ്പ്യന്മാർ; അർജന്റീനയെ 1-0ന് വീഴ്ത്തി ചരിത്രം കുറിച്ച്...

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 കിരീടം സ്പെയിന്റെ കൈകളിലേക്ക് (Spain World Cup Champions). ആവേശം അവസാന നിമിഷം വരെ നീണ്ട ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ്...

അധിക സമയത്ത് അർജന്റീനയുടെ നെഞ്ചകം തകർത്ത് ഫെറാൻ ടോറസ്;...

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിന്റെ അധിക സമയത്ത് ലാ അൽബിസെലെസ്റ്റെയുടെ കോട്ട തകർത്ത് സ്പെയിൻ (ferran torres goal spain vs argentina). എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റിൽ (106-ാം...

ആവേശം അധിക സമയത്തേക്ക്; ലോകകപ്പ് ഫൈനലിൽ സ്പെയിനോട് മുട്ടുകുത്തി...

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് (Apain vs Argentina world cup 2026 final) നീണ്ടു. മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ...

ലോകകപ്പ് ഫൈനൽ: അർജന്റീന-സ്പെയിൻ പോരാട്ടത്തിനുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ചു;...

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിനുള്ള ആദ്യ ഇലവനെ (Starting XI) അർജന്റീനയും സ്പെയിനും പ്രഖ്യാപിച്ചു (Argentina vs Spain final). കിരീടം നിലനിർത്താൻ ഇറങ്ങുന്ന അർജന്റീന മൂന്ന് നിർണ്ണായക മാറ്റങ്ങളുമായാണ്...

അഭിപ്രായവ്യത്യാസങ്ങൾക്കിടെ കെഎസ് യു സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് സമയം...

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര ഇടപെടൽ (CM vd satheesan ksu president aloysius xavier). പരാതികളുമായി രംഗത്തെത്തിയ കെഎസ്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...