ന്യൂഡൽഹി: യാത്രയ്ക്കിടെ ടാക്സിക്കുള്ളിൽ അനുവാദമില്ലാതെ പുകവലിച്ച യാത്രക്കാരനെ വാഹനം നിർത്തി പുറത്താക്കി ഡ്രൈവർ. കാർ ബുക്ക് ചെയ്തതുകൊണ്ട് തനിക്ക് എന്തും ചെയ്യാമെന്ന യാത്രക്കാരന്റെ വാദത്തെ ശക്തമായി എതിർത്ത ഡ്രൈവറുടെ നടപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും വ്യാപക പിന്തുണ നേടുകയും ചെയ്തു. ലക്ഷയ് മേത്ത എന്ന ഉപയോക്താവ് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. (Smoking Inside Taxi)
വാഹനത്തിനുള്ളിൽ വെച്ച് യാത്രക്കാരൻ സിഗരറ്റ് കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡ്രൈവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തന്റെ വാഹനത്തിൽ പുകവലിക്കാൻ ആരെയും അനുവദിക്കില്ലെന്നും, പുകവലിക്കുന്നതിന് മുൻപ് അനുവാദം ചോദിക്കാമായിരുന്നില്ലേയെന്നും ഡ്രൈവർ ചോദിച്ചു. എന്നാൽ, ടാക്സി ബുക്ക് ചെയ്തത് താനായതുകൊണ്ട് പുകവലിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്നായിരുന്നു യാത്രക്കാരന്റെ മറുപടി. ഇതിനെത്തുടർന്ന് ഡ്രൈവർ ദേഷ്യത്തോടെ വാഹനം നിർത്തി യാത്രക്കാരനോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
A man lights a cigarette while sitting in a cab.
CAB DRIVER: Sir, did you ask me before lighting a cigarette? Smoking is not allowed in my car.
MAN: Why should I ask you? It’s not your car, it’s a taxi. You can’t just say smoking isn’t allowed 😳
DRIVER: I am cancelling the… pic.twitter.com/INaDEp8zBS
— Lakshay Mehta (@lakshaymehta08) July 8, 2026
താൻ ടാക്സി ഡ്രൈവറാണെന്നും ആരുടെയും സേവകനല്ലെന്നും പറഞ്ഞ ഡ്രൈവർ, പണം പോലും വേണ്ടെന്നും ഉടൻ ഇറങ്ങണമെന്നും കർശനമായി നിർദ്ദേശിച്ചു. ഡ്രൈവർ തന്റെ വാഹനത്തെ ബഹുമാനിക്കണമെന്നും, ഇത് തന്റെ സ്വകാര്യ വാഹനമാണെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരന്റെ ധാർഷ്ട്യവും മനോഭാവവും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ ഡ്രൈവർക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. വാഹനം വാടകയ്ക്ക് എടുത്തതുകൊണ്ട് ഡ്രൈവറുടെ അവകാശങ്ങളെ ലംഘിക്കാൻ യാത്രക്കാരന് അവകാശമില്ലെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നു. പുകവലി മൂലം വാഹനത്തിനുള്ളിൽ ഉണ്ടാകുന്ന ദുർഗന്ധം ഡ്രൈവർക്കും തുടർന്ന് കയറുന്ന യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പലരും അഭിപ്രായപ്പെട്ടു. താൻ മറ്റൊരാളുടെ വാഹനത്തിലാണ് ഇരിക്കുന്നതെന്ന ബോധം പോലും ഇല്ലാത്ത യാത്രക്കാരന്റെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
Story Summary: A viral video shows a cab driver terminating a ride after a passenger lit a cigarette inside the vehicle without permission. The incident has ignited a debate on passenger etiquette, with most social media users supporting the driver’s assertion that he is not a servant and has the right to set rules in his own vehicle.

