Times Kerala

പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റു; യുവതിയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

 
പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റു; യുവതിയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെയാണ് സംഭവം. കാടുഗോഡി എകെജി കോളനിയിൽ താമസിക്കുന്ന തമിഴ്നാടു സ്വദേശിനി സൗന്ദര്യയും (23) മകൾ 9 മാസം പ്രായമുള്ള സുവിക്ഷയുമാണ് മരിച്ചത്. വൈറ്റ്ഫീൽഡിനു സമീപം ഹോപ്ഫാമിലെ നടപ്പാതയിലേക്കു പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഇവർക്ക് ഷോക്കേൽക്കുകയായിരുന്നു.സ്വദേശമായ തമിഴ്നാട്ടിലെ കടലൂരിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.

സൗന്ദര്യയും കുഞ്ഞും സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗും മൊബൈൽ ഫോണും സമീപത്തു കണ്ടതോടെ വഴിയാത്രക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related Topics

Share this story