Times Kerala

കൂട്ടുകാരന്റെ പിറന്നാളിന് പോകാന്‍ വെള്ളഷര്‍ട്ട് നല്‍യില്ല, രണ്ടാനമ്മക്കെതിരെ പൊലീസില്‍ പരാതി നല്‍കി അഞ്ചാം ക്ലാസ്സുകാരന്‍

 
കൂട്ടുകാരന്റെ പിറന്നാളിന് പോകാന്‍ വെള്ളഷര്‍ട്ട് നല്‍യില്ല, രണ്ടാനമ്മക്കെതിരെ പൊലീസില്‍ പരാതി നല്‍കി അഞ്ചാം ക്ലാസ്സുകാരന്‍
സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് വെള്ള ഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി അഞ്ചാം ക്ലാസ്സുകാരന്‍. ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പതിനൊന്ന് വയസുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിക്കെതിരെ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയത്.

ഞായറാഴ്ച രാവിലെ 11 മണിയോടെ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോകുന്നതിനായി വെള്ള ഷര്‍ട്ട് എടുത്ത് വയ്ക്കണമെന്ന് കുട്ടി രണ്ടാനമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അതു ചെയ്തില്ല. തുടര്‍ന്ന് രോഷാകുലനായ പതിനൊന്നുകാരന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി  പരാതി നല്‍കുകയായിരുന്നു. ഒരു ടവ്വല്‍ മാത്രം ധരിച്ചുകൊണ്ടാണ് പതിനൊന്നുകാരന്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. 

കുട്ടിയുടെ പരാതിയെ തുടർന്ന് പൊലീസ് കുടുംബത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് കുട്ടിക്ക് പിറന്നാളിന് പോകാന്‍ വെള്ള ഷര്‍ട്ട് നല്‍കാമെന്ന ഉറപ്പിന്മേല്‍ ലക്ഷ്മിയേയും ഭര്‍ത്താവിനെയും പൊലീസ് വിട്ടയക്കുകയായിരുന്നു. 

Related Topics

Share this story