നാല് വയസുകാരിക്ക് നേരെ ലൈംഗീകാതിക്രമം; ഒരാൾ അറസ്റ്റിൽ
May 12, 2023, 10:24 IST

ന്യൂഡൽഹി: ഡല്‍ഹിയില്‍ സ്കൂളില്‍ വച്ച് നാല് വയസുകാരിക്ക് നേരെ ലൈംഗീകാതിക്രമം. സംഭവത്തില്‍ സ്കൂളിലെ പ്യൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍പുരി സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയാണ് പരാതിയുമായി സൗത്ത് രോഹിണി പോലീസിനെ സമീപിച്ചത്.
സ്കൂളില്‍ കളിക്കുകയായിരുന്ന കുട്ടിക്ക് നേരെ പ്യൂണ്‍ ലൈംഗീകാതിക്രമം കാട്ടിയെന്നായിരുന്നു പരാതി. എന്നാല്‍ ആരാണ് പ്രതിയെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്യൂണിനെ അറസ്റ്റ് ചെയ്തത്. പോക്സോ ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
