Times Kerala

പ്രഗ്യയ്ക്ക് തിരിച്ചടി; ആരോഗ്യനില നേരിട്ട് അന്വേഷിക്കാൻ കോടതി

 
പ്രഗ്യയ്ക്ക് തിരിച്ചടി; ആരോഗ്യനില നേരിട്ട് അന്വേഷിക്കാൻ കോടതി

ഡൽഹി: മലേഗാവ് സ്‌ഫോടനകേസ് പ്രതിയും ബി.ജെ.പി എംപിയുമായ പ്രഗ്യ സിങ് താക്കൂറിന്റെ ആരോഗ്യനില വ്യക്തമാക്കാൻ എൻ.ഐ.എ കോടതി ആവശ്യപ്പെട്ടു. മലേഗാവ് സ്‌ഫോടനകേസിൽ പ്രതിയായ പ്രഗ്യ കോടതിയിൽ തുടർച്ചയായി മൊഴി നല്കാൻ ഹാജരാകത്തതിന് പിന്നാലെയാണ് കോടതി നടപടിയുമായി രംഗത്തുവന്നത്. പ്രഗ്യയുടെ അഭാവം കോടതിയുടെ നടത്തിപ്പിൽ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ കോടതി, മുംബൈയിൽ നിന്നുള്ള എൻ.ഐ.എ സംഘം ഭോപ്പാലിലെ സംഘത്തോടൊപ്പം ചേർന്ന് പ്രഗ്യയുടെ ആരോഗ്യനില നേരിട്ട് ചെന്ന് വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു.

വിചാരണ തടസപ്പെടുത്താൻ പ്രഗ്യ മനഃപൂർവം കോടതിയിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ബി.ജെ.പി എംപി കോടതിയിൽ നിന്നും അവധി നേടുന്നത്.

മാർച്ചിൽ പ്രഗ്യയുടെ അഭിഭാഷകൻ അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ഇളവിന് അപേക്ഷ സമർപ്പിച്ചിരുന്നു. തൊട്ടടുത്ത ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
 

Related Topics

Share this story