സർവീസുകൾ റദ്ദാക്കി; ഗോ ഫസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ്
May 2, 2023, 19:33 IST

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ട് ദിവസത്തെ സർവീസുകൾ നിർത്തിവച്ച ഗോ ഫസ്റ്റ് എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 24 മണിക്കൂറിനുള്ളിൽ ഗോ ഫസ്റ്റ് മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോ ഫസ്റ്റ് എയർലൈൻസിന്റെ നടപടി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും സർവീസ് നിർത്തിവയ്ക്കാനുള്ള കാരണം രേഖാമൂലം റിപ്പോർട്ട് ചെയ്തില്ലെന്നും ഡിജിസിഎ നോട്ടീസിൽ പറയുന്നു.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻസ് വ്യാഴത്തേയും വെള്ളിയാഴ്ചത്തേയും വിമാന സർവീസാണ് സസ്പെൻഡ് ചെയ്തത്.