Times Kerala

 മു​തി​ര്‍​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ക​മ​ല്‍​നാ​ഥ് ബി​ജെ​പി​യി​ലേ​ക്കെ​ന്ന് അ​ഭ്യൂ​ഹം

 
 മു​തി​ര്‍​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ക​മ​ല്‍​നാ​ഥ് ബി​ജെ​പി​യി​ലേ​ക്കെ​ന്ന് അ​ഭ്യൂ​ഹം
ന്യൂ​ഡ​ൽ​ഹി : മു​തി​ര്‍​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ക​മ​ല്‍​നാ​ഥ് ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന് അ​ഭ്യൂ​ഹം. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലെ നേ​തൃ ചു​മ​ത​ല​ക​ളി​ല്‍ നി​ന്ന് ക​മ​ല്‍​നാ​ഥി​നെ കോ​ണ്‍​ഗ്ര​സ് നീക്കം ചെയ്തിരുന്നു. ക​മ​ല്‍​നാ​ഥി​നൊ​പ്പം മ​ക​ൻ ന​കു​ൽ നാ​ഥ്, രാ​ജ്യ​സ​ഭാ എം​പി വി​വേ​ക് ത​ൻ​ഖ എ​ന്നി​വ​രും ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നാ​ണ് ലഭിക്കുന്ന സൂ​ച​ന.  രാ​ഹു​ൽ ഗാ​ന്ധി​ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തു​മ്പോ​ൾ ക​മ​ൽ​നാ​ഥി​നെ​യും അ​നു​യാ​യി​ക​ളെ​യും മ​റു​ക​ണ്ടം ചാ​ടി​ക്കാ​നാ​ണ് ബി​ജെ​പി നീ​ക്കം. ക​മ​ൽ​നാ​ഥി​നും മ​ക​നും ബി​ജെ​പി രാ​ജ്യ​സ​ഭാ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ​ത്തി​യ ക​മ​ല്‍​നാ​ഥ് സോ​ണി​യ​ഗാ​ന്ധി​യെ ക​ണ്ട് രാ​ജ്യ​സ​ഭ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വ​ഴ​ങ്ങി​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ​യാ​ണ് ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്ന​ത്.  അതേസമയം, കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും അ​നു​ന​യ നീ​ക്ക​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
 

Related Topics

Share this story