കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി, യുവാവിനെ ആന ചവിട്ടിയരച്ചു കൊന്നു

കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി, യുവാവിനെ ആന ചവിട്ടിയരച്ചു കൊന്നു
കൃഷ്ണഗിരി: കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ ആന ചവിട്ടിയരച്ചു കൊന്നു. തമിഴ്നാട് കൃഷ്ണഗിരിയിലെ പോച്ചാംപള്ളിയിലാണ് സംഭവം നടന്നത്. 27കാരനായ ഇ.രാംകുമാര്‍ ആണ് കൊല്ലപ്പെട്ടത്. ബരൂരിലെ കാട്ട കൊള്ളൈയിലാണ് സംഭവമുണ്ടായത്. ഒരു കുന്നിനു മുകളില്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിന് പോയ യുവാവ് പാലകോഡ് റിസേര്‍വ് വനത്തില്‍ നിന്ന് രണ്ട് കാട്ടാനകള്‍ വരുന്നത് കണ്ട് അടുത്തേക്ക് ചെന്നു. ആനകളുടെ ചിത്രമെടുക്കാന്‍ രാംകുമാര്‍ ഒരു ആനയ്‌ക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ചു. പെട്ടെന്ന് പ്രകോപിതനായ ആന രാംകുമാറിനെ ചവിട്ടിയരയ്ക്കുകയായിരുന്നു. അദ്ദേഹം തത്ക്ഷണം മരിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനംവകുപ്പ് അധികൃതര്‍ ആനകളെ ഉള്‍ക്കാട്ടിലേക്ക് ഓടിച്ചശേഷമാണ് രാംകുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്.

Share this story