Times Kerala

 എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സ്കൂൾ ഉടമ അറസ്റ്റിൽ

 
 എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സ്കൂൾ ഉടമ അറസ്റ്റിൽ
 


ഭോപ്പാൽ: ഭോപ്പാലിലെ സ്വകാര്യ സ്കൂൾ ഉടമ എട്ട് വയസുകാരിയെ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടാഴ്ചയ്ക് ശേഷം പ്രതി പിടിയിൽ. പെൺകുട്ടിയുടെ മാതാപിതാക്കളോട് പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഇൻസ്പെക്ടറെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ കുടുംബം ഏപ്രിൽ മുപ്പതിന് നൽകിയ പരാതിയിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.   സംഭവത്തിൽ ഇനിയും രണ്ടുപേർകൂടി പൊലീസ് പിടിയിലാകാനുണ്ട്

Related Topics

Share this story