Times Kerala

  സഞ്ജയ് സിങ് ജയില്‍മോചിതനായി; വരവേറ്റ് ആം ആദ്മി പ്രവർത്തകർ

 
എഫ്
 

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് ജയില്‍മോചിതനായി. കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് ആറുമാസത്തോളമായി സഞ്ജയ് സിങ് ജയിലിലായിരുന്നു.ചൊവ്വാഴ്ചയാണ് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയത്. പുറത്തെത്തുന്ന സഞ്ജയ് സിങ്ങിനെ കാത്ത് നൂറുകണക്കിന് ആം ആദ്മി പ്രവര്‍ത്തകരാണ് തിഹാര്‍ ജയില്‍ പരിസത്ത് കാത്തുനിന്നിരുന്നത്. ആഘോഷിക്കാനുള്ള സമയം ആയിട്ടില്ലെന്നും പോരാടാനുള്ള സമയമാണിതെന്നും സഞ്ജയ്, പ്രവര്‍ത്തകരോട് പറഞ്ഞു.

ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹരജി വിധി പറയാൻ മാറ്റി

 ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ നൽകിയ ഹർജിയിൽ വിധി പറയുന്നത് ഡൽഹി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബഞ്ചിന് മുമ്പാകെയാണ് ഇന്ന് കെജരിവാളിന്റെ ഹരജിയിൽ വാദം നടന്നത്. വാദം മൂന്ന് മണിക്കൂർ നീണ്ടുനിന്നു.

Related Topics

Share this story