Times Kerala

 റാം പ്ലസ് ഫീച്ചറുമായി വരുന്ന ഗാലക്സി എ32 8ജിബി വേരിയന്റ് അവതരിപ്പിച്ച് സാംസങ് ഇന്ത്യ

 
 റാം പ്ലസ് ഫീച്ചറുമായി വരുന്ന ഗാലക്സി എ32 8ജിബി വേരിയന്റ് അവതരിപ്പിച്ച് സാംസങ് ഇന്ത്യ
 

 ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് മികച്ച മൾട്ടിടാസ്ക്കിങ്ങിനായി ഗാലക്സി എ32 8 ജിബി സ്റ്റോറേജ് വേരിയന്റ് റാം പ്ലസ് ഫീച്ചറോട് കൂടി അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

റാം പ്ലസ് ഫീച്ചർ ഉള്ളതിനാൽ മികച്ച പ്രകടനത്തിനായി നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ഇന്റേർണൽ സ്റ്റോറേജ് വെർച്വൽ മെമ്മറിയായി ഉപയോഗിക്കാവുന്നതാണ്. മികച്ച മെമ്മറി വിപുലീകരണത്തിലൂടെ 4 ജിബി അധിക വെർച്വൽ റാം ലഭിക്കുന്നതോടെ ഗാലക്സി എ 32-വിലുള്ള 8 ജിബി മെമ്മറി 12 ജിബിയായി വികസിപ്പിക്കാനാകും. ഇത് കൂടുതൽ ആപ്പുകൾ നിമിഷ നേരം കൊണ്ട് തുറക്കുകയും ലോഞ്ച് സമയം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ മികച്ച മൾട്ടിടാസ്കിംഗ് അനുഭവം സാധ്യമാക്കുന്നു.

സ്പഷ്ടവും വ്യക്തവുമായ ചിത്രങ്ങൾ പകർത്താൻ നിങ്ങളെ പ്രാപ്തമാക്കുന്ന 64എംപി ക്വാഡ് പിൻ ക്യാമറയോടൊപ്പം മികച്ച തെളിച്ചത്തോട് കൂടി ആകർഷകമായ സെൽഫികൾ നൽകുന്ന 20എംപി മുൻ ക്യാമറയുമായാണ് ഗാലക്സി എ32 വരുന്നത്. സുഗമമായ സ്ക്രോളിംഗ്, ബ്രൗസിംഗ്, ഗെയിമിംഗ് എന്നിവയ്ക്കായി 90 ഹേർട്സ് റിഫ്രഷ് റേറ്റുള്ള 6.4″ എഫ്എച്ച്ഡി+ എസ്അമോലെഡ് ഇൻഫിനിറ്റി-യു സ്ക്രീനും ഗാലക്സി എ32-വിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തെളിച്ചമുള്ള സൂര്യപ്രകാശത്തിൽ പോലും മികച്ച വ്യക്തതയ്ക്കായി 800 നിറ്റ്സ് വരെയുള്ള ഉയർന്ന തെളിച്ചത്തെ ഡിസ്പ്ലേ പിന്തുണയ്ക്കുന്നു. നൂതന ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി80 പ്രോസസർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാൽ ഗാലക്സി എ32 മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. 5000എംഎഎച്ച്, 15വാട്ട് അഡാപ്റ്റീവ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്.

വിലയും ലഭ്യതയും
ഗാലക്സി എ32 8ജിബി+128ജിബി 23499 രൂപയ്ക്ക് റീട്ടെയിൽ സ്റ്റോറുകൾ, Samsung.com, മുൻനിര ഓൺലൈൻ പോർട്ടലുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ഗാലക്സി എ32 8ജിബി ലഭ്യമാണ്.

 

Related Topics

Share this story