'അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ല', തുറന്നു പറഞ്ഞ് അര്‍ജുന്‍ കപൂര്‍!

arjun
കുറച്ച് ദിവസങ്ങളായി ബോളിവുഡ് നടൻ  അര്‍ജുന്‍ കപൂറും മലൈക അറോറയും വേര്‍പിരിയുന്നു എന്ന വാര്‍ത്തയായിരുന്നു  ബോളിവുഡിലെ ചര്‍ച്ചാ വിഷയം. മലൈകയെ അര്‍ജുന്‍ കാണാറില്ലെന്നും മലൈക ദിവസങ്ങളോളമായി വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ തുടരുകയാണ് എന്നുമുള്ള റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.

എന്നാൽ, ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. മലൈകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അര്‍ജുന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. ”കിംവദന്തനികള്‍ക്ക് സ്ഥാനമില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക” എന്നാണ് അര്‍ജുന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.


 

Share this story