Times Kerala

 ട്രെയിനിൽനിന്ന് വീണ് മരിച്ച യാത്രക്കാരിയുടെ കുടുംബത്തിന് എട്ട് ലക്ഷം നൽകാൻ വിധി

 
ട്രെയിനിൽനിന്ന് വീണ് മരിച്ച യാത്രക്കാരിയുടെ കുടുംബത്തിന് എട്ട് ലക്ഷം നൽകാൻ വിധി
 

ബം​ഗ​ളൂ​രു: മാ​റി​ക്ക​യ​റി​യ ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ വീ​ണു​മ​രി​ച്ച യാ​ത്ര​ക്കാ​രി​യു​ടെ കു​ടും​ബ​ത്തി​ന് എ​ട്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി വി​ധി. 2014 ഫെ​ബ്രു​വ​രി​യി​ലാ​ണ് മൈ​സൂ​രു അ​ശോ​ക​പു​രം സ്വ​ദേ​ശി കെ. ​ജ​യ​മ്മ (47) അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ജ​യ​മ്മ​യും സ​ഹോ​ദ​രി ര​ത്ന​മ്മ​യും തി​രു​പ്പ​തി പാ​സ​ഞ്ച​ർ ട്രെ​യി​നി​ന് പ​ക​രം തൂ​ത്തു​ക്കു​ടി എ​ക്സ്പ്ര​സി​ലാ​ണ് ക​യ​റി​യ​ത്. അ​ബ​ദ്ധം മ​ന​സ്സി​ലാ​ക്കി ഇ​റ​ങ്ങു​മ്പോ​ഴേ​ക്കും ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു. പ്ലാ​റ്റ്ഫോ​മി​ൽ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം തേ​ടി​യു​ള്ള കു​ടും​ബ​ത്തി​ന്റെ അ​പേ​ക്ഷ റെ​യി​ൽ​വേ ട്രൈ​ബ്യൂ​ണ​ൽ ത​ള്ളി.

 സാ​ധാ​ര​ണ യാ​ത്ര​ക്കാ​രി​യാ​യ ജ​യ​മ്മ​ക്കു​ണ്ടാ​യ ദു​ര​ന്തം അ​നി​ഷ്ട സം​ഭ​വ​മാ​ണെ​ന്ന് സ​മാ​ന അ​പാ​യ​ങ്ങ​ളി​ലെ സു​പ്രീം​കോ​ട​തി വി​ധി അ​വ​ലം​ബി​ച്ച് ജ​സ്റ്റി​സ് നി​രീ​ക്ഷി​ച്ചു. നാ​ല് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും ഇ​ത്ര​യും വ​ർ​ഷ​ത്തേ​ക്ക് ഏ​ഴ് ശ​ത​മാ​നം പ​ലി​ശ​യും ചേ​ർ​ത്ത് എ​ട്ട് ല​ക്ഷം രൂ​പ ജ​യ​മ്മ​യു​ടെ കു​ടും​ബ​ത്തി​ന് റെ​യി​ൽ​വേ ന​ൽ​ക​ണം എ​ന്ന് ജ​സ്റ്റി​സ് സ​ന്ദേ​ശ് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു

Related Topics

Share this story