Times Kerala

മണിപ്പൂരിൽ കലാപം വ്യാപിക്കുന്നു; ജിരിബാമിലെ 200ലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി

 
 മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇംഫാൽ: അക്രമം കടുത്ത മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. സൈനീകരുടെ വെടിയേറ്റ് ഗ്രാമവാസികളിൽ ഒരാൾ മരിച്ചതിനെ തുടർന്ന് ജിരിബാം മേഖലയിൽ കലാപം വ്യാപിക്കുന്നു.

 രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ ശരത്കുമാർ സിങ് എന്ന 59 കാരനെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ജിരിബാമിലെ ലാംതായ് ഖുനൂ, ദിബോങ് ഖുനൂ, നുങ്കൽ, ബെഗ്ര ഗ്രാമങ്ങളിൽ തമാസിക്കുന്നവരുടെ കുടിലുകൾ അക്രമികൾ തീവെച്ച് നശിപ്പിച്ചു.

സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടം തീവെച്ച് നശിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തങ്ങളിൽ നിന്ന് പിടിച്ചെടുത്ത ലൈസൻസുള്ള തോക്കുകൾ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ജിരിബാം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവും നടത്തി.

Related Topics

Share this story