പിരിച്ചുവിടൽ സമയത്ത് തൊഴിലാളികളുടെ അവകാശങ്ങൾ മാനിക്കുക: ഗൂഗിൾ ജീവനക്കാർ പിച്ചൈയോട്
Sat, 18 Mar 2023

പിരിച്ചുവിടൽ സമയത്ത് തൊഴിലാളികളുടെ അവകാശങ്ങളെ ആഗോളമായി മാനിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ മാതൃസ്ഥാപനമായ ആൽഫബെറ്റിലെ ജീവനക്കാർ സിഇഒ സുന്ദർ പിച്ചൈക്ക് കത്തയച്ചു. 1,400 ഓളം ജീവനക്കാരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. പിരിച്ചുവിടൽ സമയത്ത് എല്ലാ പുതിയ നിയമനങ്ങളും മരവിപ്പിക്കുക, ജോലി ഒഴിവുകൾക്കായി പിരിച്ചുവിട്ട തൊഴിലാളികൾക്ക് മുൻഗണന നൽകുക, ഷെഡ്യൂൾ ചെയ്ത അവധികളെ മാനിക്കുക എന്നിവയാണ് ജീവനക്കാർ കത്തിൽ ആവശ്യപ്പെടുന്നത്. ജനുവരിയിൽ ഗൂഗിൾ 12,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കത്ത്.