Times Kerala

 സ​മാ​ധാ​ന നൊ​ബേ​ലി​ന് ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്

 
modi
ന്യൂ​ഡ​ല്‍​ഹി: സ​മാ​ധാ​ന നൊ​ബേ​ല്‍ സ​മ്മാ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. നൊ​ബേ​ല്‍ സ​മ്മാ​ന ക​മ്മി​റ്റി ഡ​പ്യൂ​ട്ടി ലീ​ഡ​ര്‍ അസ്‌ലെ തോ​ജെ സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മോ​ദി​യു​ടെ വ​ലി​യൊ​രു ആ​രാ​ധ​ക​നാ​ണ് താൻ. മോ​ദി വി​ശ്വ​സ്ത​നാ​യ നേതാവാണെന്നും പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ത​യി​ലെ​ത്തി​ച്ച് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള നേതാവാണെന്നും തോ​ജെ പ​റ​ഞ്ഞു. മോ​ദി​ക്ക് പു​ര​സ്‌​കാ​രം ല​ഭി​ച്ചാ​ല്‍ അ​ത് അ​ര്‍​ഹ​ത​യു​ള്ള നേ​താ​വി​ന് ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​മാ​യി​രി​ക്കു​മെ​ന്നും തോ​ജെ കൂ​ട്ടി​ചേ​ര്‍​ത്തു. 2018-ല്‍ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നും ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്കും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ പരിഗണിച്ച്  ​മോ​ദി​ക്ക് സോ​ള്‍ സ​മാ​ധാ​ന പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു
 

Related Topics

Share this story