Times Kerala

 കോൺഗ്രസ്സിന് ആശ്വാസം; നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതിവകുപ്പ് സുപ്രീം കോടതിയില്‍

 
 ബലാത്സം​ഗക്കേസിന് പിന്നാലെ മുൻ എം.എൽ.എയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്
 ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നത് കണക്കിലെടുത്ത് കോണ്‍ഗ്രസിനെതിരെ ഉടന്‍ നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയില്‍. 3567 കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്  വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹർജിയിലാണ് ആദായ നികുതി വകുപ്പ് നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്തും രാഷ്ട്രീയ പാര്‍ട്ടി എന്ന പരിഗണനയും വച്ചാണ് ഉടന്‍ നടപടികളിലേക്ക് കടക്കാത്തതെന്ന് ആദായ നികുതി വകുപ്പിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ആദായ നികുതി വകുപ്പിന്റെ നിലപാടിനെ കോണ്‍ഗ്രസിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി സ്വാഗതം ചെയ്തു.വിവിധ നോട്ടീസുകളിലായി 3567 കോടി രൂപയാണ് നികുതി കുടിശ്ശിക ഇനത്തില്‍ കോണ്‍ഗ്രസില്‍നിന്ന് ആദായ നികുതിവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ, ബിവി നാഗരത്നയും അഗസ്റ്റിന്‍ ജോര്‍ജ് മാസിയും കേസ് ജൂലൈയിലേക്കു മാറ്റി

Related Topics

Share this story