മാരകായുധങ്ങളും സിഗരറ്റും ഉപയോഗിച്ച് റീല്‍സ്; ഗുണ്ടാസംഘത്തില്‍പ്പെട്ട പെണ്‍കുട്ടി പിടിയില്‍
Fri, 17 Mar 2023

കോയമ്പത്തൂർ: കോയമ്പത്തൂരില്‍ കത്തിയും സിഗരറ്റും ഉപയോഗിച്ചുള്ള റീല്‍സ് പോസ്റ്റ് ചെയ്ത പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാസംഘത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.. നഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കിയ തമന്നയെന്ന വിനോദിനിയാണ് കത്തിയും, മറ്റു മാരകായുധങ്ങളും കൂടാതെ കയ്യിൽ സിഗരറ്റും വച്ച് വീഡിയോ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. മുമ്പ് കഞ്ചാവ് കേസില്‍ പ്രതിയായ പെണ്‍കുട്ടി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.