Times Kerala

 ഓടുന്ന ട്രയിനിന് മുമ്പിൽ റീൽസ് ഷൂട്ട്; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 
ഓടുന്ന ട്രയിനിന് മുമ്പിൽ റീൽസ് ഷൂട്ട്; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ഓടുന്ന ട്രയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ വിദ്യാർത്ഥി മരിച്ചു. ഹൈദരാബാദിലെ സനത് നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സര്‍ഫാസ് ആണ് മരിച്ചത്. അതിവേഗം വരുന്ന ട്രെയിനിനു മുന്നില്‍ നിന്ന് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ പാളത്തിനടുത്ത് നിന്ന കുട്ടിയെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


 

Related Topics

Share this story