Times Kerala

 റി​യാ​സി ഭീ​ക​രാ​ക്ര​മ​ണം; ഭീ​ക​ര​ന്‍റെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്

 
റി​യാ​സി ഭീ​ക​രാ​ക്ര​മ​ണം; ഭീ​ക​ര​ന്‍റെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
 

ശ്രീ​ന​ഗ​ർ: ജ​മ്മി​കാ​ഷ്മീ​രി​ലെ റാ​യി​സി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഒ​രു ഭീ​ക​ര​ന്‍റെ രേ​ഖാ​ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം കൈ​മാ​റു​ന്ന​വ​ർ​ക്ക് 20 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഭീ​ക​ര​രെ ക​ണ്ടെ​ത്താ​നു​ള്ള വി​പു​ല​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 11 അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.


ദൃ​ക്‌​സാ​ക്ഷി​ക​ൾ ന​ൽ​കി​യ വി​വ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭീ​ക​ര​ന്‍റെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​തെ​ന്നും ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം കൈ​മാ​റ​ണ​മെ​ന്നും പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
 

Related Topics

Share this story